ശുചിമുറിയില്‍ പ്രസവം,കത്രിക കൊണ്ട് പൊക്കിള്‍കൊടി മുറിച്ചു,പാല്‍ കൊടുത്തശേഷം കഴുത്തു ഞെരിച്ച് മഹാപാതകം,ഇടുക്കിയില്‍ ബിരുദവിദ്യാര്‍ത്ഥിനി ചോരക്കുഞ്ഞിനോട് ചെയ്തത്‌

ഇടുക്കി: നവജാത ശിശുവിനെ പെറ്റമ്മയുടെ കൈകള്‍കൊണ്ട് വകവരുത്തിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്.വീട്ടിലെ കുളിമുറിയില്‍ ജന്‍മം നല്‍കിയ നജവാത ശിശുവിനെ കൊലപ്പെടുത്തിയത് മുലപ്പാല്‍ കൊടുത്ത ശേഷമാണെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് സമ്മതിച്ചു. വിദ്യാര്‍ഥിനിയായ വാത്തിക്കുടി വെട്ടത്തുചിറയില്‍ ചഞ്ചല്‍ (20) ആണ് കൊടുംപാതകം ചെയ്തത്.. പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ചഞ്ചലിനെ കോടതിയില്‍ ഹാജരാക്കി.

കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നാണ് മുലപ്പാല്‍ ഉള്ളില്‍ ചെന്നതായി വ്യക്തമായത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇന്ന് കുട്ടിയുടെ അമ്മ ചഞ്ചലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചഞ്ചല്‍ സ്വന്തം വീടിനു സമീപത്തെ കുളിമുറിയില്‍ പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി മുലപ്പാല്‍ കൊടുത്ത ശേഷം നനഞ്ഞ തുണിയുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസിനാട് യുവതി പറഞ്ഞു.

ചഞ്ചല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞുമായി പഠനമുറിയിലെത്തിയ ചഞ്ചല്‍ തുണിയില്‍ കിടത്തിയശേഷം തയ്യലിന് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ച് കുട്ടിയെ വേര്‍പെടുത്തി. പിന്നീട് ശുചിമുറിയില്‍ പോയി ഡ്രസ് മാറിയ ശേഷം തിരികെ വന്ന് കുഞ്ഞിനെ മുലപ്പാല്‍ കൊടുക്കുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം നനഞ്ഞ തുണിയുപയോഗിച്ച് കഴുത്തിന് ചുറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

തുടര്‍ന്ന് കുഞ്ഞിന്റെ ജഡം ഉപേക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. രാത്രിയില്‍ ജഡം മറവ് ചെയ്യാന്‍ പുരുഷ സുഹൃത്തിന്റെ സഹായം തേടുകയും വാട്‌സാപ്പില്‍ ഫോട്ടോ അയക്കുകയും ചെയ്തു. സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.

ഇന്നലെ കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് യുവതിയെ ഡിസ്ചാര്‍ജ് ചെയതതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് യുവതിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചഞ്ചല്‍ കട്ടപ്പനയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും ഇയാള്‍ രണ്ടുമാസം മുമ്പ് ആത്മഹത്യചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു.