24.8 C
Kottayam
Thursday, June 4, 2026

സി.ഐ എലിസബത്തിനെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നും മാറ്റി,പുതിയ ചുമതല ഇതാണ്‌

Must read

കൽപ്പറ്റ: ജോലി സമ്മർദ്ദം ഏറിയതിനെ തുടർന്ന് വയനാട് പനമരം സി ഐ കെ എ എലിസബത്തിനെ കാണാതായത് സംബന്ധിച്ച് പൊലീസിനെ പ്രതികൂട്ടിൽ നിർത്തി ചർച്ചകൾ സജീവമായിരുന്നു. പാലക്കാട് കോടതി ഡ്യൂട്ടിക്ക് പോയ എലിസബത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെ പനമരം പൊലീസിനും വീട്ടുകാർക്കും ബന്ധപ്പെടാൻ കഴിയാതെ വന്നു. പൊലീസ് അന്വേഷണത്തിൽ എലിസബത്തിനെ പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പനമരം സിഐ കെ.എ. എലിസബത്തിന് ലഘുവായ ഉത്തരവാദിത്വങ്ങൾ നൽകി സ്ഥലംമാറ്റി മുഖം രക്ഷിക്കാൻ ശ്രമിച്ചിരിക്കുകയാണ് കേരള പൊലീസ്.

സ്റ്റേഷൻ ചുമതലയിൽനിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് എലിസബത്തിനെ മാറ്റിയത്. സ്റ്റേഷൻ ചുമതലയിൽ ഇരിക്കവെ രാത്രിയും പകലും അടക്കം ജോലി ചെയ്യേണ്ടി വന്ന എലിസബത്തിന് ഇനി ഓഫീസ് ടൈമായ 10 മണി മുതൽ 5 മണി വരെ ജോലി ചെയ്താൽ മതിയാകും. അതുകൊണ്ട് തന്നെയാണ് അവരെ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റിയതും. കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് സി ഐ എലിസബത്ത് പോയ ദിവസം വയനാട് ജില്ലാ പൊലീസ് മേധാവി വിളിച്ച എസ്എച്ച് ഒ മാരുടെ മീറ്റിങ് ഉണ്ടായിരു ന്നു. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയാൻ എസ്‌പി വിളിച്ച യോഗത്തിൽ പനമരം സ്റ്റേഷനിൽ നിന്നും എസ്‌ഐ ആണ് പങ്കെടുത്തത്.

നിർണായക യോഗത്തിൽ സി ഐ പങ്കെടുക്കാത്തതു കൊണ്ട് തന്നെ കെ.എ എലിസബത്തിന് മെമോ ലഭിച്ചിരുന്നു. പാലക്കാട് കോടതി ഡ്യൂട്ടിക്കിടെ മെമോ ലഭിച്ചതോടെയാണ് വിഷമത്തിലായ സി ഐ മൊബൈൽ സ്വിച്ച് ഓഫ് ആക്കി തിരുവനന്തപുരത്തേക്ക് തിരിച്ചത് പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്ന് സി ഐയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പത്താം തീയതി വൈകുന്നേരം മുതലാണ് കാണാതായത്. എലിസബത്തിനെ കാണാതായതിനെ തുടർന്ന് മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

- Advertisement -

റിട്ടയേഡ് സിഐയായ വനിതാസുഹൃത്തിന്റെ ആനയറയിലെ വീട്ടിൽ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജോലിസംബന്ധമായ സമ്മർദങ്ങളാണ് മാറി നിൽക്കാൻ കാരണമെന്നാണ് തിരുവനന്തപുരം പൊലീസിനോട് എലിസബത്ത് പറഞ്ഞത്.

- Advertisement -

എലിസബത്തിന്റെ മക്കൾ വിദേശത്ത് പഠനത്തിലാണ് നാട്ടിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ട്. വീട്ടുകാരെ നോക്കേണ്ടതുണ്ട്. ഇതിനിടയിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര വയനാട് എത്തിയപ്പോൾ സുരക്ഷ ഡ്യൂട്ടിക്ക് പോകാതെ എലിസബത്ത് അവധി എടുത്തിരുന്നു. അന്ന് ജില്ലയിലെ പൊലീസുകാർക്ക് ആർക്കും അവധി അനുവദിച്ചുന്നില്ല. എന്നാൽ മേൽ ഓഫീസർമാരെ കണ്ട് നിസഹായത വ്യക്തമാക്കി എലിസബത്ത് അവധി നേടിയെങ്കിലും സഹപ്രവർത്തകർക്കിടയിലും ഉന്നത ഉദ്യോഗസ്ഥരിലും അത് മുറുമുറുപ്പിന് വഴിവെച്ചു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തിയപ്പോഴും കുടുംബത്തിലെ ചില ആവിശ്യങ്ങൾ കാരണം എലിസബത്തിന് സ്റ്റേഷനിൽ പോകാനായില്ല. ഇതും മേലുദ്യോഗസ്ഥരുടെ അപ്രീതി പിടിച്ചു പറ്റിയിരുന്നു. ഹർത്താൽ ദിനത്തിൽ ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ അവധി എടുത്തത് സേനയ്ക്കുള്ളിൽ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനിടയിലാണ് ജില്ലയിലെ പ്രധാന പൊലീസ് ഓഫീസർമാരുടെ യോഗത്തിൽ പങ്കെടുക്കാതെ പാലക്കാട് കോടതി ഡ്യൂട്ടിക്ക് പോയത്. എന്തായാലും ജോലി സമ്മർദ്ദം കാരണം ഒരു വനിത ഓഫീസർ നാടുവിട്ടത് പൊലീസ് സേനയ്ക്കാകെ നാണക്കേട് ആയതോടെയാണ് എലിസബത്തിനെ അമിത ജോലികളിൽ നിന്നും ഒഴിവാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week