23.9 C
Kottayam
Thursday, June 4, 2026

ചർച്ച് ആക്ടിനെതിരെ സീറോ മലബാർ സഭ, പിന്തുണയ്ക്കുന്നത് അപകടകരം

Must read

കൊച്ചി:ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ വ​​​​ഖ​​​​ഫ്-ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​ക​​​​ൾക്ക് സമാനമായ ചർച്ച് പ്രോപ്പർട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമാക്കി നിലനിർത്താൻ ചില സഭാവിരുദ്ധ ശക്തികൾ ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ. സഭാവിരുദ്ധരും നിക്ഷിപ്ത താൽപര്യക്കാരും പ്രോത്സാഹിപ്പിക്കുന്ന ചർച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെ ഐക്യവും ഭദ്രതയും തകർക്കുമെന്നത് വസ്തുതാപരമാണ്. സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യൻ സിവിൽ നിയമങ്ങളും സഭാനിയമങ്ങളും അനുശാസിക്കും വിധം ര‍ജിസ്ട്രേഷൻ, ട്രാൻസ്ഫർ, ഇൻഹറിറ്റൻസ്, ഫീസ്ഒടുക്കൽ നികുതിഒടുക്കൽ തുടങ്ങിയ നടപിടക്രമങ്ങൾക്ക് വിധേയമായി വസ്തുവകകൾ ആർജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകൾ പരിഹരിക്കുന്നതിനും കത്തോലിക്കാ സഭയ്ക്ക് പരമ്പരാ​ഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാർ​ഗ്​ഗങ്ങളും നിലവിലുള്ള സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 26-ന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ വസ്തുവകകളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പാസ്റ്ററൽ കൗൺസിൽ, പൊതുയോ​ഗം, പ്രതിനിധിയോ​ഗം തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ്. ഭണഘടന ഉറപ്പുനല്കുന്ന മതപരമായ അവകാശങ്ങളും, സു​​​​താ​​​​ര്യ​​​​വും നീ​​​​തി​​​​പൂ​​​​ർ​​​​വ്വ​​ക​​​​വു​​​​മാ​​​​യ ഭ​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഭാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളും സി​​​​വി​​​​ൽ​​​​ നി​​​​യ​​​​മ​​​​ങ്ങ​​​​ളും നിലവിലുള്ള സാഹചര്യത്തിൽ ഇതര സമുദായത്തിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വ​​​​ഖ​​​​ഫ്-ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​ക​​​​ൾക്ക് തുല്യമായ സംവിധാനം സഭയിലും വേണമെന്ന് ശഠിക്കുന്നവർ‌ ഇത്തരം ബോർഡുകൾ നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതാണ്.

സഭകൾ തമ്മിലുള്ള തർക്കങ്ങൾ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തു വിഷയങ്ങൾ ഉൾപ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ചർച്ച് ആക്ട് നടപ്പിലാക്കാൻ ചില സഹോദരീസഭകൾ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കുന്ന ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നവർ പുനർവിചിന്തനം നടത്തണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. സഭാവിരുദ്ധ ശക്തികൾക്ക് നൽകുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാ സഭകളും തിരിച്ചറിയണം. നിലവിലുള്ള ഭിന്നതകളെയും പ്രതികൂല പരിതോവസ്ഥകളെയും കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത് എന്നും പത്രകുറിപ്പ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week