33.4 C
Kottayam
Tuesday, May 7, 2024

ഇത്തവണ ഉഴുന്നു മുതല്‍ മാസ്‌ക് വരെ; ക്രിസ്മസ് കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

Must read

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. 11 ഇനമാണ് കിറ്റിലുണ്ടാവുക. ഒപ്പം മാസ്‌കും ഉണ്ടാകും.

കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളകുപൊടി 250 ഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തേയില 250 ഗ്രാം, ഉഴുന്ന് 500 ഗ്രാം, ഖദര്‍ മാസ്‌ക് രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും അഞ്ചുവരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week