31.1 C
Kottayam
Wednesday, May 15, 2024

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Must read

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താമെന്നാണു കമ്മിഷന്‍ പറയുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടിംഗ് നീട്ടാന്‍ നിര്‍ദ്ദേശിച്ച ബില്‍ പതിനാറാമത് ലോക്‌സഭ അസാധുവാക്കി ഒരു വര്‍ഷത്തിനുശേഷമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

വോട്ടര്‍ സാധാരണ പോസ്റ്റ് ഓഫീസ് വഴി ബാലറ്റ് പേപ്പര്‍ തിരികെ നല്‍കുമോ അതോ ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിച്ച്, എംബസി നിയോജകമണ്ഡലം തിരിച്ച് എന്‍വലപ്പുകള്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയക്കുമോ എന്നു വ്യക്തമല്ല.

നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week