ചൈനയില്‍ വൂഹാന്‍ നഗരത്തിലുള്‍പ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാള്‍ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആള്‍ക്കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് അഭയാര്‍ത്ഥി ക്യാമ്ബുകളിലെത്തിച്ചു.ഏതാണ്ട് ഏഴു ലക്ഷത്തോളം ജനങ്ങള്‍ ഈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിനു കാരണമായി ചൈനീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
യാങ്ട്സി നദിയിലുള്ള ത്രീ ഗോര്‍ജെസ് അണക്കെട്ട് (Three Gorges Dam ) തുറന്നു വിട്ടതാണ് പ്രളയത്തിന്റെ പ്രധാന കാരണമായി പറയുന്നത്.ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോര്‍ജെസ് അണക്കെട്ട് എന്നാണ് ചൈനയുടെ അവകാശവാദം.ഇതിന്റെ ഉദ്ഘാടന സമയത്ത് പതിനായിരം കൊല്ലത്തിലൊരിക്കലുണ്ടാകുന്ന പ്രളയത്തെപ്പോലും അതിജീവിക്കാന്‍ അണക്കെട്ടിനു കഴിയുമെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ കൊല്ലം ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ച് ചില ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ ഈ അണക്കെട്ട് ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു.അണക്കെട്ട് വിദഗ്ധര്‍ ഈ ചിത്രങ്ങള്‍ പരിശോധിച്ച ശേഷം അണക്കെട്ട് ദുര്‍ബലമാകുന്നുണ്ടാകാം എന്ന് സംശയവും പ്രകടിപ്പിച്ചിരുന്നു.എന്നാല്‍, ചൈനീസ് ഔദ്യോഗികമാദ്ധ്യമങ്ങള്‍ ഈ സംശയങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് വാദിച്ചത്.
അണക്കെട്ട് തുറന്നുവിട്ടതുകാരണമുണ്ടായ പ്രളയത്തില്‍ അനേക ലക്ഷമാള്‍ക്കാര്‍ ദുരിതത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍.ഹുംബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാന്‍ നഗരത്തിലാണ് പ്രളയം ഏറ്റവും ബാധിച്ചിരിക്കുന്നത്.മുന്നറിയിപ്പുകളില്ലാതെ ഡാമുകള്‍ തുറന്നതു വഴി ഇരച്ചെത്തിയ പ്രളയജലത്തില്‍ കാറുകളുടേയും മറ്റു വാഹനങ്ങളുടേയും ചില്ലുകള്‍ തകര്‍ത്താണ് ആള്ക്കാര് രക്ഷപെട്ടതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഡാം തുറന്നുവിട്ടതാണ് ഇത്രയും കഠിനമായ പ്രളയത്തിന്റെ കാരണമെന്നും ആരോപണമുണ്ട്.
ചൈനയുടെ ഏറ്റവും വലിയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ഹുബയ് പ്രവിശ്യ ദിവസങ്ങളായി വെള്ളത്തിനടിയിലാണ്.വൈറസ് പുറത്തു പോയി എന്ന് അമേരിക്ക ആരോപിക്കുന്ന വൈറസ് പഠന കേന്ദ്രവും, വൈറസ് പടർന്നു എന്നു ലോകത്തോട് ചൈന പറയുന്ന വുഹാൻ മാംസ മാർക്കറ്റും ഇവിടെ ആണ്. അന്താരാഷ്ട്ര ഏജൻസികളോ ഉപഗ്രഹ ചിത്രങ്ങളോ കണ്ടെത്തും മുന്നേ കൊറോണ വൈറസിന്റെ, അല്ലെങ്കിൽ ഇത് ബാധിച്ചു ലക്ഷങ്ങൾ മരിച്ചു പോയതിന്റെ തെളിവുകൾ നശിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് ചൈന ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.
പ്രളയത്തെപ്പറ്റിയുള്ള വീഡിയോകളും വാര്‍ത്തകളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ജനങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ രഹസ്യമായി വീഡിയോകളും മറ്റും പുറത്തു വിടുന്നുണ്ട്. മഴ കഠിനമായപ്പോള്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൈനീസ് സര്‍ക്കാര്‍ മുന്‍കരുതലൊന്നുമെടുത്തിരുന്നില്ല.
നോവല്‍ കൊറോണവൈറസിന്റെ ഉറവിടത്തെപ്പറ്റിയും ഉത്ഭവത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ലോകമെമ്ബാടുമുള്ള വിദഗ്ധര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് തന്നെ ഇതുപോലെ അണക്കെട്ടുകള്‍ തുറന്നു വിടുന്നത് ദുരുദ്ദേശപരമാണെന്നും കോവിഡ് രോഗത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള തെളിവുകള്‍ മറയ്ക്കാനാണെന്നും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.