ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മ്മിച്ച് ചൈന. 101 വീടുകള്‍ ഉള്‍പ്പെടുന്ന പുതിയ ഒരു ഗ്രാമം ചൈന നിര്‍മ്മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏകദേശം 4.5 കിലോമീറ്റര്‍ അകലെയുള്ള നിര്‍മ്മാണം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. സാരി ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രദേശമാണിത്.
സംശയാസ്പദമായ ഈ ഗ്രാമം സ്ഥാപിച്ചതിന്റെ ഏറ്റവും പുതിയ ചിത്രം 2020 നവംബര്‍ ഒന്നിനാണ് പുറത്തുവന്നത്. എന്നാല്‍ അതിന് ഒരു വര്‍ഷം മുമ്പ് കൃത്യം ഇതേ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല.