KeralaNews

ഫാ. മാത്യു നായ്ക്കംപറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിന്‍സന്‍ഷ്യന്‍ സഭ

കൊച്ചി: സിസ്റ്റര്‍ അഭയെ സംബന്ധിച്ച് ഫാ. മാത്യു നായ്ക്കംപറമ്പില്‍ നടത്തിയ പ്രസ്താവനയുടെ പേരിലുള്ള വിവാദം അവസാനിപ്പിക്കണമെന്ന് വിന്‍സന്‍ഷ്യന്‍ സഭ. ഫാ.മാത്യു നടത്തിയ പ്രസ്താവന മുതലെടുത്ത് അദ്ദേഹം നല്‍കിയ സേവനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സഭ പ്രതികരിച്ചു.

ജാഗ്രത കുറവോടെ നടത്തിയ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ ഫാ.മാത്യൂ നിരുപാധികം പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അദ്ദേഹത്തോടെപ്പം വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹവും ഖേദം പ്രകടിപ്പിക്കുകയാണെന്ന് പിആര്‍ഒ ഫാ.ആന്റണി ചക്കുങ്കല്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker