EntertainmentNews
ചിമ്പു പഴയ ഫോമിലേക്ക്:പുതിയ സിനിമക്ക് വേണ്ടി ഇരുപത് കിലോയോളം ഭാരം കുറച്ച് താരം
ഒരൊറ്റ പോസ്റ്റർ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ് നടൻ ചിമ്പു. കഴിഞ്ഞ ദിവസമായിരുന്നു ചിമ്പുവിന്റെ ഏറ്റവും പുതിയ സിനിമായ ഈശ്വരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. സിനിമയുടെ പോസ്റ്റർ എന്നതിലുപരിയായി അതിലെ ചിമ്പുവിന്റെ മേക്ക് ഓവറാണ് കൂടുതൽ ചര്‍ച്ചയാക്കുന്നത്.
ഈ അടുത്തിടെ സിനിമകളുടെ എണ്ണം കുറക്കുകയും ഒപ്പം തന്റെ സിക്സ് പാക് ശരീരമെല്ലാം നഷ്ടപെട്ട തടിച്ച ചിമ്പുവിനെയാണ് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഈശ്വരൻ സിനിമക്ക് വേണ്ടി ഇരുപത് കിലോ ഭാരം കുറച്ച് തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. മികച്ച നടൻ എന്ന് നേരത്തെ പേരെടുത്ത ചിമ്പു എന്നാൽ മറ്റു പല കാരണങ്ങളാൽ സിനിമകയിലും വ്യക്തി ജീവിതത്തിലും പുറകോട്ടു പോയിരുന്നു. എന്നാൽ ഇപ്പോൾ ഉള്ള ഈ തിരിച്ചു വരവ് ചിമ്പു ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News