തിരുവനന്തപുരം:’പെണ്‍കള്‍ ഒരുമൈ’ സംഘടനയുടെ നേതാവ് രാജേശ്വരിക്കും തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച് നല്‍കാനുള്ള സന്നദ്ധത സുരേഷ് ഗോപി എംപി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ രാജേശ്വരിക്കും സംഘടനയുടെ മറ്റു നേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. ‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്നാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.
നേരത്തെ മൂന്നാര്‍ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സുരേഷ് ഗോപി എംപി ഇടപെട്ടിരുന്നു. എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നിര്‍വ്വഹിച്ചത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News