CrimeNationalNews

ഇന്ത്യൻ സിറപ്പ് കുടിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ച സംഭവം: 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

നോയിഡ:∙ ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്ന് ജീവനക്കാർ അറസ്റ്റിൽ. കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മരിയോൺ ബയോടെക്കിന്റെ ഉത്പന്നങ്ങൾ പരിശോധിച്ചതിൽ 22 എണ്ണം ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

കമ്പനി ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഓപ്പറേഷൻ തലവൻ തുഹിൻ ഭട്ടാചാര്യ, മാനുഫാക്ചറിങ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിങ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

“അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടാതെ, കമ്പനിയുടെ രണ്ട് ഡയറക്ടർമാർ കൂടിയുണ്ട്, അവർക്കായി തിരച്ചിൽ നടക്കുന്നു, അവരും ഉടൻ അറസ്റ്റിലാകും. അവരുടെ പ്രവൃത്തിയിലൂടെ, ഈ ആളുകൾ മനുഷ്യന്റെ ജീവനും മനുഷ്യന്റെ ആരോഗ്യത്തിനും അപകടമുണ്ടാക്കുകയായിരുന്നു,” പോലീസ് പറഞ്ഞു.

ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി ആദ്യമായി പരാതിയുമായി രംഗത്തെത്തിയത് ഗാംബിയയായിരുന്നു. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമിച്ച ഡോക്-1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ആരോപിച്ചു

ആരോപണം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്‌സ് കൺട്രോളർ ജനറലിന്‌ (ഡിസിജിഐ) നിർദേശം നൽകിയിരുന്നു. മരുന്നു കമ്പനിയായ മാരിയോൺ ബയോടെക്കിൽനിന്ന് ഡിസിജിഐ റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്-1 മാക്സ്’ ടാബ്‍‌ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button