പെൺവാണിഭത്തിന് കൂട്ടുനിന്നു,കൊച്ചിയില്‍ എഎസ്‌ഐയെ പൊലീസിൽനിന്നു പിരിച്ചുവിട്ടു

തിരുവനന്തപുരം: പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്‌ഐയെ പൊലീസിൽനിന്നു പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എഎസ്‌ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറാണ് നിർണായക നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു.

കളമശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽനിന്നും പിരിച്ചുവിട്ടു. സിപിഒ പി.എസ്. രഘുവിനെയാണ് പിരിച്ചുവിട്ടത്. വിവിധ ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്റ്റേഷനിൽ കോഫി വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ പ്രവാസിയിൽനിന്നും പണം വാങ്ങിയതിന് സസ്‌പെൻഷനിലായിരുന്നു.

ഇൻസ്‌പെക്ടറായിരുന്ന പി.ആർ.സുനു ഉൾപ്പെടെ ആറുപേരെ അടുത്തിടെ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള രണ്ടു ഡിവൈഎസ്‌പിമാരെയും രണ്ടു സിഐമാരെയും വൈകാതെ പിരിച്ചുവിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News