26 C
Kottayam
Saturday, June 6, 2026

ഭർത്താവില്ലാത്ത സമയത്ത് അഞ്ചു മക്കളെ കൊലപ്പെടുത്തി; ബെൽജിയത്തിൽ മക്കളുടെ ചരമ ദിനത്തിൽ അമ്മയ്ക്ക് ദയാവധം

Must read

ജനീവ: വീട്ടിൽ ഭർത്താവില്ലാതിരുന്ന സമയത്ത് അഞ്ചു മക്കളെ കൊലപ്പെടുത്തിയ ബൽജിയം വനിതയെ ദയാവധത്തിന് വിധേയയാക്കി. 56കാരിയായ ഹെർമിറ്റെയെയാണ് കഴിഞ്ഞ ഫെബ്രുവരി 28ന് ദയാവധത്തിന് വിധേയയാക്കിയത്. മൂന്ന് മുതൽ 14 വയസ്സ് വരെ പ്രായമുള്ള തന്റെ കുഞ്ഞുങ്ങളെയാണ് ഇവർ കൊലപ്പെടുത്തിയത്. 2007 ഫെബ്രുവരി 28ന് വീട്ടിൽ ഭർത്താവില്ലാതിരുന്ന സമയത്താണ് ഇവർ അതിക്രൂര കൊലപാതകം നടത്തിയത്.

ജന്മം നൽകിയ മകനെയും നാലു പെൺമക്കളെയുമാണ് ഇവർ അതിക്രൂരമാി കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തിൽ വിളിച്ചറിയിക്കുകയായിരുന്നു. കുട്ടികൾ കൊല്ലപ്പെട്ട ദിവസം തന്നെ മരണത്തിനായി ഹെർമിറ്റെ തിരഞ്ഞെടുക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇവർ ജയിലിലായിരുന്നു. 2008ലാണ് ഹെർമിറ്റെയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.

ഹെർമിറ്റെയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നും ജയിലിലേക്കയയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും നിഷേധിച്ചു. ചികിത്സിച്ചിരുന്ന സൈക്കാട്രിസ്റ്റിനെതിരെ 2010ൽ ഹെർമിറ്റെ പരാതി നൽകി. കൊലപാതകം തടയാൻ സൈക്കാട്രിസ്റ്റിനായില്ലെന്നും മൂന്ന് മില്യൻ യൂറോ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്.

- Advertisement -

എന്നാൽ പത്ത് വർഷത്തിനുശേഷം കേസ് ഹെർമിറ്റെ ഉപേക്ഷിക്കുകയായിരുന്നു. 2019ൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകുകയായിരുന്നു.

- Advertisement -

ബൽജിയത്തിൽ ആയിരക്കണക്കിനാളുകളാണ് ഓരോ വർഷവും ദയാവധം തിരഞ്ഞെടുക്കുന്നത്. 2022ൽ മാത്രം 2,966 പേരാണ് ബൽജിയമിൽ ദയാവധത്തിന് വിധേയരായത്. 2021ലേക്കാൾ പത്ത് ശതമാനം വർധനവുണ്ടായി.

കാൻസർ ബാധിതരാണ് ദയാവധത്തിന് കൂടുതൽ വിധേയരാകുന്നത്. 2014 മുതൽ കുട്ടികൾക്കും ദയാവധത്തിന് വിധേയമാകുന്നതിന് ബൽജിയം അനുമതി നൽകി. മാനസികമായോ ശാരീരികമായോ വേദനകൾ സഹിക്കാൻ സാധിക്കാത്തവർക്ക് ബൽജിയം ദയാവധം അനുവദിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week