KeralaNews

കുട്ടികളുടെ അശ്ലീലദൃശ്യം: നീക്കിയില്ലെങ്കിൽ നിയമപരിരക്ഷ നഷ്ടമാകും; സാമൂഹികമാധ്യമങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി കേന്ദ്രം. എക്‌സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികള്‍ക്കാണ് കേന്ദ്ര ഐ.ടി. മന്ത്രാലയം നോട്ടീസ് നല്‍കിയത്. കാലതാമസം കൂടാതെ തന്നെ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കണം ചെയ്യണമെന്നും അതല്ലെങ്കില്‍ നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നുമാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കുട്ടികളെ അശ്ലീലമായി പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുകയോ ഉപഭോക്താക്കള്‍ക്ക് അതിലേക്കുള്ള ആക്‌സസ് നിരോധിക്കുയോ ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഐ.ടി. നിയമങ്ങള്‍ പ്രകാരം സുരക്ഷിതവും വിശ്വാസ്യയോഗ്യവുമായ ഇന്റര്‍നെറ്റ് സൃഷ്ടിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര ഐ.ടി. വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ അറിയിച്ചു.

ക്രിമിനല്‍ സ്വഭാവമുള്ളതും ഹാനികരമായതുമായ ഉള്ളടക്കങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കര്‍ശനമായ നിര്‍ദേശങ്ങള്‍ ഐ.ടി. ആക്ടിറ്റിലെ വകുപ്പുകള്‍ ഉറപ്പാക്കുന്നു. വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഐ.ടി ആക്ടിലെ വകുപ്പ് 79 പ്രകാരം അവര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ പിന്‍വലിക്കും. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയില്‍ ഇത്തരം ഉള്ളടങ്ങള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ മോഡറേഷന്‍ അല്‍ഗോരിതങ്ങളും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാങ്കേതികരീതികളും പോലുള്ള സജീവമായ നടപടികള്‍ നടപ്പിലാക്കണമെന്നും ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button