KeralaNews

വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് നാലര വയസുകാരൻ മരിച്ചു

കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് നാലര വയസുകാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ഷാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്പതികളുടെ മകന്‍ അയാന്‍ ഷായാണ് മരിച്ചത്.

അമ്മ മുകളിലത്തെ നിലയില്‍ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷനെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുഞ്ഞിനെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞ് ദേഹത്ത് വീണ് അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker