26.7 C
Kottayam
Monday, May 6, 2024

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

Must read

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു.

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week