24.2 C
Kottayam
Tuesday, November 5, 2024
test1
test1

‘ഓരോ വെല്ലുവിളിയും കൂടുതല്‍ കരുത്തരാക്കുന്നു, കൈകോര്‍ത്ത് ഒന്നായി മുന്നേറാം’; പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു. നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതല്‍ കരുത്തോടെ പുതുവര്‍ഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിര്‍ത്തുമെന്നും തീരുമാനിക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ജാഗ്രതയോടെ വേണം പുതുവത്സരാഘോഷമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ പുതുവത്സര സന്ദേശം

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീര്‍ത്ത ദുരന്തത്തിന്റെ അലയൊലികള്‍ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്.

ഓരോ വെല്ലുവിളിയും നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഐക്യത്തോടെയും ആര്‍ജ്ജവത്തോടെയും മുന്നോട്ടു പോകാന്‍ നമുക്കു സാധിച്ചു. വികസന-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ ഉജ്ജ്വലമായ വിധിയെഴുതിയത്.

കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ, പുതിയ വെല്ലുവിളികള്‍ നാം ഏറ്റെടുക്കുകയാണ്. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതല്‍ മികവിലേയ്ക്ക് ഉയരുകയും ചെയ്തു. സുസ്ഥിര വികസനത്തിന്റേത് ഉള്‍പ്പെടെ നിരവധി ദേശിയ സൂചികകളില്‍ മികച്ച സ്ഥാനം നേടാന്‍ നമുക്ക് കഴിഞ്ഞു.

അഭിമാനാര്‍ഹമായ ഈ നേട്ടങ്ങള്‍ക്ക് കാരണം സര്‍ക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നു എന്നതാണ്.നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതല്‍ കരുത്തോടെ പുതുവര്‍ഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം. വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം. അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പങ്കാളികള്‍ ആകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാം.

അതിലുപരി നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിര്‍ത്തുമെന്നും തീരുമാനിക്കാം. തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. രോഗപ്പകര്‍ച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യര്‍ത്ഥിക്കുന്നു.ഏവര്‍ക്കും ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

തലസ്ഥാനത്തടക്കം അതിശക്ത മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.