24 C
Kottayam
Sunday, June 7, 2026

‘ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്,വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Must read

പാലക്കാട്: 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി.കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു.ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്‍റെ  അന്തസത്തയെ നിരാകരിക്കുന്നു.സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി.

ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല.സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവർണറുടെ നടപടി.ഗവർണർ സംഘപരിവാറിൻ്റെ ചട്ടുകമാകുന്നു.സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു.പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം.യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ?KTU വിധിയില്‍.പുനപ്പരിശോധന ഹർജിക്ക് ഇനിയും അവസരമുണ്ട്.സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ഗവര്‍ണര്‍ നോക്കുന്നു.: ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനം.

 കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്.വി സി മാരെ കേൾക്കാതെയാണ് തീരുമാനം
ഈ വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല.യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല.വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല.: ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയക്കുന്ന നടപടി പ്രതിഷേധാർഹം.ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല.പരസ്യമായി പ്രതിഷേധം അറിയിക്കുന്നു 11 ഓർഡിനൻസുകൾ ലാപ്സായി.ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത്, സഭയോടുള്ള അവഹേളനം.ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

9 സര്‍വ്വകലാശാലകളിലെ വിസിമാരോട് ഇന്ന് 11.30നകം രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.യുജിസി ചട്ടം പാലിക്കാത്തതിന്‍റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week