24.1 C
Kottayam
Sunday, June 7, 2026

നിയമലംഘനമുണ്ടെങ്കിൽ നിയമനം നടത്തിയ ഗവർണറാണ് രാജിവെക്കേണ്ടത്;’ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്

Must read

പാലക്കാട്: സംസ്ഥാനത്തെ സര്‍വകലാശാലകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ലോജിക് അനുസരിച്ച്, നിയമം ലംഘിച്ചാണ് വിസിമാരെ നിയമിച്ചതെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദീപാവലി ആശംസകള്‍ നേര്‍ന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനം ആരംഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു പത്രസമ്മേളനം നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.

‘കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്. അതിന്റെ ഭാഗമായാണ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സര്‍ പദവി ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നാണ്. അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതുമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരിന്റെയും അക്കാദമികപരമായി സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടേയും അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരത്തിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചുകൊടുക്കാനാകില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാനല്ല. ആ പദവി സര്‍ക്കാരിനെതിരായ നീക്കം നടത്താനുമുള്ളതല്ല.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഒമ്പത് വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. അക്കാദമിക് മികവിന്റെ ഉയരങ്ങളിലേക്ക് നമ്മുടെ സര്‍വകലാശാലകള്‍ ഉയരുകയാണ്. അതിനെതിരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റെന്താണ് ഇതിന് പിന്നിലുള്ളത്? യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് വിസി നിയമനം നടന്നത് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഒമ്പത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. വി.സി നിയമനങ്ങള്‍ ചട്ടിവിരുദ്ധമായാണ് നടന്നതെങ്കില്‍, അതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഗവര്‍ണര്‍ക്ക് തന്നെയല്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ലോജിക് പ്രകാരം, പദവിയില്‍ നിന്നൊഴിയേണ്ടത് വിസിമാരാണോ എന്നത് ആലോചിക്കേണ്ടത് നല്ലതാണ്’, മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അക്കാദമിക് പദവിയില്ല എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. നടപടിക്രമങ്ങള്‍ സംബന്ധിച്ച പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയിലെ തര്‍ക്കവിഷയമല്ല സുപ്രീംകോടതി പരിഗണിച്ചത്. ആ വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഇനിയും അവസരമുണ്ട്. എന്നാല്‍ ഇതിനെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഭരണത്തെ മുഴുവന്‍ അലോസരപ്പെടുത്താന്‍ ചാന്‍സര്‍ ഉപയോഗിക്കുകയാണ്. ഈ ഇടപെടലില്‍ സ്വാഭാവികനീതിയുടെ ലംഘനം കാണുന്നു. വിസിമാരുടെ വാദം പോലും കേള്‍ക്കാതെയാണ് ചാന്‍സലറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയ നീക്കമുണ്ടാകുന്നത്. സെര്‍ച്ച് കമ്മിറ്റുകളിലെ അംഗങ്ങളുടെ എണ്ണം, അവര്‍നല്‍കുന്ന പാനലുകളുടെ എണ്ണം എന്നിവയൊക്കെ അതാത് സര്‍വകലാശാകളുടെ സ്റ്റാറ്റിയൂട്ടില്‍ പറയുന്നതനുസരിച്ചാണ്. ഇത് ഇവിടെ മാത്രമല്ല, രാജ്യത്തെല്ലായിടത്തും ഇങ്ങനെയാണ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികള്‍ നിമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലോ സെലക്ട് കമ്മിറ്റിയിലോ ഉണ്ടാകാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week