KeralaNews

ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണമെന്നാണ് അർത്ഥം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടാക്കി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് നീക്കമെന്നും അത്തരത്തിലുള്ള ശ്രമം കേരളത്തിലും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹലാൽ വിവാദം സംഘപരിവാർ അജൻഡയുടെ ഭാഗമാണ്. ന്യൂനപക്ഷങ്ങളെ തകർക്കാനാണ് ഈ നീക്കം. ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്ന അർത്ഥമേയുള്ളു. പാർലമെന്‍റിൽ നൽകുന്ന ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button