24.1 C
Kottayam
Friday, June 5, 2026

കുർബാന തർക്കം രൂക്ഷം: നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി

Must read

കൊച്ചി:തൃശൂർ അതിരൂപതയിൽ നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് സർക്കുലർ. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്താണ് സർക്കുലർ ഇറക്കിയത്. പാലക്കാട് രൂപതയിലും പുതിയ ആരാധനാ ക്രമം പാലിക്കാൻ സർക്കുലറിറക്കി. എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തൻ വികാരിയുടെ സർക്കുലർ ആശയ കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും മാർ ആഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഇളവ് നൽകിയിട്ടില്ലെന്നും അത്തരം അറിയിപ്പ് വത്തിക്കാൻ നൽകിയില്ലെന്നും സർക്കുലറിൽ പറയുന്നു.

പാലക്കാട് രൂപതയിൽ പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്ന് സർക്കുലർ പറയുന്നു. രൂപത അധ്യക്ഷൻ ബിഷപ്പ് ജേക്കബ് മനത്തോടത്താണ് സർക്കുലർ ഇറക്കിയത്. കുർബാന ക്രമം സംബന്ധിച്ചും രീതികൾ സംബന്ധിച്ചും വൈദികർക്കുള്ള നിർദേശവും സർക്കുലറിലുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാന ക്രമം നടപ്പാക്കില്ലെന്നാണ് മാർ ജോർജ് ആലഞ്ചേരിയുടെ നിലപാട്. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി. മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ മാർപ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് നിലവിലുള്ള രീതി തുടരാൻ അനുമതി ലഭിച്ചത്. വത്തിക്കാൻ നിർദ്ദേശം ഉൾക്കൊള്ളിച്ചുള്ള പുതിയ സർക്കുലർ ഇവിടെ പുറത്തിറക്കി.

നാളെ മുതലാണ് സിറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്കരിച്ച ആരാധനാ ക്രമം നിലവിൽ വരേണ്ടത്. അതേസമയം പുതിയ കുർബാന ടെക്സ്റ്റ്‌ എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്. കുർബാന പരിഷ്കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം ആറോളം രൂപതകളിൽ പ്രതിഷേധം ഉണ്ടായിരുന്നു. സിറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന ദിവസമാണ് നവംബര്‍ 28. സിനഡ് പുതുക്കിയ കുർബാന രീതിയിൽ ആദ്യഭാഗം വിശ്വാസികൾക്ക് നേരെയും പ്രധാന ഭാഗം ആൾത്താരയ്ക്ക് അഭിമുഖമായുമാണ് നടത്തുക. നവംബർ 28 മുതൽ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിർദ്ദേശം. എന്നാൽ മുഴുവൻ സമയവും ജനാഭിമുഖ കുർബ്ബാന തന്നെ തുടരണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week