24.6 C
Kottayam
Friday, June 5, 2026

സ്വർണവില വീണ്ടും ഉയർന്നു, പവന് 36000 കടന്നു

Must read

തിരുവനന്തപുരം:ഇന്നത്തെ സ്വർണവില (Gold price today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയർന്നു. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില (Gold price today) 4505 രൂപയാണ്. ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4485 രൂപയായിരുന്നു. 20 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്. എന്നാൽ ഇന്നലെയും ഇന്നും സ്വർണ വില വീണ്ടും ഉയർന്നത് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശ്വാസമാകുന്നുണ്ട്. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് (Gold price today) 35880 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില പവന് 36040 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില (Gold price today) 10 ഗ്രാമിന് 45050 രൂപയാണ്.

കേരളത്തിൽ 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ (Gold price today) 20 രൂപയുടെ വർധനവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ (Gold price today) 160 രൂപയുടെ ഉയർച്ചയുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില (Gold price today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 200 രൂപ ഉയർന്നു.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

- Advertisement -

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില (Gold price today) ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ (Gold price) വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week