FootballNews

മത്സരത്തിനിടെ നെഞ്ചുവേദന; ബാഴ്‌സ താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാഴ്സലോണ: സ്പാനിഷ് ലീഗിൽ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്സലോണയുടെ അർജന്റീന താരം സെർജിയോ അഗ്വേറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളർച്ചയും അനുഭവപ്പെട്ട താരം തന്നെ പിൻവലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

അഗ്വേറോ നെഞ്ചിൽ കൈവെച്ച് മൈതാനത്ത് കിടക്കുന്നതും കാണാമായിരുന്നു.ഉടൻതന്നെ താരത്തിനടുത്തേക്കെത്തിയ ബാഴ്സ മെഡിക്കൽ സംഘം താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഫിലിപ്പെ കുടീഞ്ഞ്യോയാണ് അഗ്വേറോയ്ക്ക് പകരം കളത്തിലിറങ്ങിയത്.കൂടുതൽ പരിശോധനകൾക്കായി താരത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button