24.3 C
Kottayam
Saturday, June 6, 2026

മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം അവസാനത്തോടെ ? പോപ്പ് ഫ്രാൻസിസ് കേരളത്തിലുമെത്തിയേക്കും

Must read

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ക്ഷണം സ്വീകരിച്ചെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ മാര്‍പാപ്പ (pope francis) ഇന്ത്യ സന്ദര്‍ശിക്കാനിടയുള്ളൂ. ഇന്ത്യ (india) സന്ദര്‍ശനത്തിനിടെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മതസ്വാതന്ത്യം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും സഹിഷ്ണുതയുടെ സന്ദേശമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും ബിജെപി (BJP) ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ മാര്‍പാപ്പ എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മാർപാപ്പയുടെ സന്ദര്‍ശന തീയതിയും അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങളുമെല്ലാം വളരെ പ്രധാനമാണ്. ഇന്ത്യയിലെയും വത്തിക്കാനിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് അധികം വൈകാതെ കടക്കുമെന്നാണ് സൂചന. ഇന്ത്യ താല്‍പര്യപ്പെടുന്ന സമയം വത്തിക്കാനെ അറിയും. ഈ സമയം മാര്‍പാപ്പക്ക് മറ്റ് വിദേശ പര്യടനങ്ങളില്ലെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങള്‍ നല‍കുന്ന സൂചന.

എന്നാല്‍ വരുന്ന വര്‍ഷമാദ്യം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ അക്കാലയളവില്‍ സന്ദര്‍ശനം നടക്കാന്‍ സാധ്യത കുറവായിരിക്കും. മറ്റു രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വേളകള്‍ മാര്‍പാപ്പ സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കാറില്ല. കൊവിഡ് സാഹചര്യം, മാര്‍പാപ്പയുടെ ആരോഗ്യം ഇതൊക്കെ ഘടകങ്ങളാണ്. അതേസമയം മോദി – മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്ന് വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചില കേന്ദ്രങ്ങള്‍ മാത്രം ഉന്നയിക്കുന്ന അനാവശ്യ ചർച്ചയാണിതെന്നാണ് ബിജെപിയുടെ പ്രതികരണം

ഇന്ത്യയിലെത്തിയാല്‍ കേരളം,ഗോവ,കൊല്‍ക്കത്ത,മുംബൈ തുടങ്ങിയ സ്ഥലങ്ങൾ മാർപാപ്പ സന്ദർശിക്കുമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശന ക്ഷണത്തെ വത്തിക്കാനും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇതിനിടെ മതാനുയായികൾക്കിടയിൽ ഇതര മതസ്ഥരോട് സാഹോദര്യം വളർത്താൻ മതനേതാക്കൾ ശ്രമിക്കണമെന്ന് ദീപാവലി സന്ദേശത്തിൽ വത്തിക്കാൻ വ്യക്തമാക്കി. മതമൗലികവാതം, ഭീകരത, അതിദേശീയവാദം എന്നിവ ലോകത്തിന് ഭീഷണിയാണ്. പകർച്ചവ്യാധിയുടെ ആകുലതകൾക്കിടയിലും ജീവിതം പ്രകാശമാനമാക്കാൻ ദീപാവലി അഘോഷത്തിനു കഴിയട്ടെയെന്നും വത്തിക്കാന്‍ ആശംസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week