28.8 C
Kottayam
Thursday, June 4, 2026

നിര്‍മാതാവ് ചെറുപുഷ്പം ജോസഫ് ജെ കക്കാട്ടില്‍ അന്തരിച്ചു

Must read

കോട്ടയം: മലയാളത്തിലെ പ്രമുഖ സിനിമാര്‍ നിര്‍മ്മാതാവായിരുന്ന ജോസഫ് ജെ കക്കാട്ടില്‍ നിര്യാതനായി. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു ജോസഫ് ജെ. കക്കാട്ടില്‍. ചെറുപുഷ്പം ഫിലിംസിന്റെ ഉടമയായിരുന്നു. ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 86 വയസ്സായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലയാളത്തിലെ താരങ്ങളെ ഒക്കെ നായകന്മാരാക്കി ജോസഫ് ജെ. കക്കാട്ടില്‍ സിനികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേംനസീര്‍, കമല്‍ഹാസന്‍, മധു, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി,ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരെയെല്ലാം നായകന്മാരാക്കി ചെറുപുഷ്പം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മാതാക്കളായ സൂപ്പര്‍ഗുഡുമായി ചേര്‍ന്ന് ചെറുപുഷ്പം ഫിലിംസ് ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

മുപ്പത് വര്‍ഷത്തിലേറെ മലയാള സിനിമാ നിര്‍മ്മാണ രംഗത്ത് സജീമായിരുന്നു അദ്ദേഹം. എഴുപതുകളിലെ സിനിമയായ ‘അനാവരണം’ മുതല്‍ മുതല്‍ ‘നാടന്‍ പെണ്ണും നാട്ടുപ്രമാണിയും’ വരെ ഒട്ടേറെ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. നിരവധി ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ സംവിധാന മികവില്‍ ഒരുങ്ങിയവയാണ്. തുടര്‍ന്ന് നിദ്ര, വീട്, മൗനനൊമ്ബരം,ഇതിലെ ഇനിയും വരൂ, അനുരാഗി, പാവം പാവം രാജകുമാരന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് ഇദ്ദേഹമായിരുന്നു.

ശ്രീദേവി, മധു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചെറുപുഷ്പം ഫിംലിംസ് നിര്‍മ്മിച്ച ‘ആ നിമിഷം’ വലിയ വിജയമായിരുന്നു. ഇദ്ദേഹം നിര്‍മ്മിച്ച കമലാഹാസന്‍, മധു, ഷീല, സീമ എന്നിവര്‍ കഥാപാത്രങ്ങളായി എത്തിയ ‘ഈറ്റ’യും വന്‍വിജയം കണ്ടു. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ചെറുപുഷ്പത്തിന്റെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ. വിന്‍സെന്റ്, ഭരതന്‍, പി.ജി. വിശ്വംഭരന്‍ ശശികുമാര്‍, കമല്‍ തുടങ്ങിമലയാളത്തിലെ പ്രമുഖ സംവിധായകാരായ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

- Advertisement -

പാലായിലെ സിനിമയുടെ കേന്ദ്രമായാണ് ഇദ്ദേഹത്തിന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളിലും ഈ വീട് ചിത്രീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week