സ്പീക്കര്‍ സര്‍ക്കാരിന്റെ പാവ ആണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ സര്‍ക്കാരിന്റെ പാവ ആണെന്ന്ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനെതിരായ നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ മയ്യില്‍ സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്.

സണ്ണി ജോസഫ് എംഎല്‍എയാണ് സഭ നിര്‍ത്തിവച്ച് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നല്‍കിയത്. എന്നാല്‍ വിഷയം പ്രദേശികമാണെന്നും അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട അവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News