തിരുവനന്തപുരം: വിവാദമായ കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് സിംഗില്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
കുറ്റകൃത്യം കേട്ടുകേള്‍വിയില്ലാത്തതും അതിശയം നിറഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുളള അന്വേഷണം വേണെം. അന്വേഷണം നടത്താന്‍ നിലവിലുളള അന്വേഷണ സംഘത്തിന് പകരം പുതിയൊരു സംഘം രൂപീകരിക്കണം.
ഒരു വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്നും വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News