തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഇടുതുപക്ഷ പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കാന്‍ ശ്രമമെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചലച്ചിത്ര അക്കാദമിയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംവിധായകന് കമല്‍ സര്‍ക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.
ഫെസ്റ്റിവല്‍ ഡപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാം മാനേജര്‍ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നയമസഭയില് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ അനുഭാവമുള്ളവരെ മാത്രം നിയമിക്കാന്‍ ചലച്ചിത്ര അക്കാദമി എന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.