ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം സിനിമയിലേക്ക്,പോസ്റ്റർ പുറത്ത്

നടന്‍ ചെമ്ബന്‍ വിനോദിന്റെ ഭാര്യ മറിയം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചെമ്ബന്‍ വിനോദിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെയാണ് മറിയം സിനിമയിലേക്കെത്തുന്നത്.

ചിത്രത്തില്‍ നഴ്‌സിന്റെ വേഷമാണ് മറിയം അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ചെമ്ബന്‍ വിനോദ് ഇക്കാര്യം അറിയിച്ചത്.

ഭീമന്റ വഴിയുടെ ട്രെയിലറില്‍ കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്ത് മറിയത്തെ കാണാം. തമാശയ്ക്കു ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്ബന്‍ വിനോദ് ജോസ്, ചിന്നു ചാന്ദ്‌നി എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്ബന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News