26.5 C
Kottayam
Wednesday, June 17, 2026

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്ക് കൊവിഡ്

Must read

കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം. രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ പ്രദേശത്ത് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഇതര രോഗികള്‍ക്ക് ചികിത്സാ സൗകര്യമില്ലാത്തത് സ്ഥിതിഗതികള്‍ വഷളാകാന്‍ ഇടയാക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 51 ഉം സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. ഇതില്‍ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ കൊവിഡ് ചികില്‍സയിലുള്ളത് 528 പേരാണ്. 1037 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ക്ലസ്റ്ററുകളില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകരുന്നതാണ് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്.

ചെല്ലാനം ക്ലസ്റ്ററില്‍ നിന്നു ഇന്നലെ മാത്രം 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററില്‍ നിന്നാകട്ടെ 15 പേര്‍ക്കും രോഗം പിടിപെട്ടു. കീഴ്മാട് ക്ലസ്റ്ററില്‍ നിന്നു സമ്പര്‍ക്കം വഴി 16 വയസ്സുള്ള ആള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week