സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ സ്വദേശി ഷിജു (45) ആണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്.

കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ മരിച്ച കുഴുപ്പിള്ളി എസ്.ഡി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലെയറിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിയായ സിസ്റ്റര്‍ രണ്ടര വര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ലായിരിന്നു. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികില്‍സയിലായിരുന്നു.

ബുധനാഴ്ച പനിയെത്തുടര്‍ന്നാണ് പഴങ്ങനാട് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. രാത്രി ഒമ്പതുമണിയോടെ മരിച്ചു. സിസ്റ്ററുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റില്‍ താമസിച്ചിരുന്ന മറ്റ് സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 17 ഓളം പേരെ ക്വാറന്റൈനിലാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News