KeralaNews

ജാഗ്രതൈ! വാട്‌സ്ആപ്പ് ഒ.ടി.പിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

കൊച്ചി: വാട്‌സപ്പിന്റെ ഒ.ടി.പിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍. നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും 6 ഡിജിറ്റുള്ള ഒ.ടി.പി നമ്പര്‍ ചോദിച്ച് വാട്‌സ്ആപ്പില്‍ മെസ്സേജ് അയക്കുകയാണെങ്കില്‍ ഒരിക്കലും അതിന് മറുപടി നല്‍കരുതെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, ഇത്തരത്തില്‍ ഒ.ടി.പി ലഭിച്ചാല്‍ ആദ്യം സുഹൃത്തിനെ വിളിച്ച് അവരുടെ വാട്‌സ്ആപ്പ് ഹാക്കായ വിവരം അറിയിക്കുക. ആദ്യം ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടില്‍ നിന്നു അവരുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് ഒ.ടി.പി നമ്പറിനായി സന്ദേശമയക്കും. ഒരിക്കലും ഒ.ടി.പി നമ്പര്‍ ആരുമായും പങ്കുവെക്കാതിരിക്കലാണ് തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പോംവഴി.

വാട്‌സ്ആപ്പില്‍ സൈന്‍-ഇന്‍ ചെയ്യുമ്പോള്‍ ചോദിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതിയ തരം തട്ടിപ്പിനെക്കുറിച്ച് റേഡിയോ ഷോ ഹോസ്റ്റായ അലെക്‌സിസ് കോണ്‍റാന്‍ ആണ് ട്വിറ്ററിലൂടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ‘വാട്‌സ്ആപ്പ് കോഡ് എന്ന പേരില്‍ ഫോണില്‍ ഒരു ടെക്സ്റ്റ് മെസ്സേജ് വരും. അതിനുശേഷം, നിങ്ങളുടെ ഏതെങ്കിലും വാട്‌സ്ആപ്പ് കോണ്‍ടാക്ടില്‍ നിന്ന് ഒരു സന്ദേശമായിരിക്കും എത്തുക.

”ഹലോ.. ക്ഷമിക്കണം ഞാന്‍ എസ്.എം.എസ്സായി അബദ്ധത്തില്‍ ഒരു 6 നമ്പര്‍ കോഡ് നിങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. അത് തിരിച്ചയക്കാമോ.. അത്യാവശ്യമാണ്”. -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ഒ.ടി.പി ചോദിച്ചുകൊണ്ട് നിങ്ങള്‍ക്ക് സന്ദേശമയച്ച ആളുടെ വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെടുകയും അതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക് ചെയ്യാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നതെന്നുമാണ് മനസിലാക്കേണ്ടത്. വാട്‌സ്ആപ്പില്‍ ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്തുവെച്ചാല്‍ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker