CrimeNews

സൗജന്യമായി അടിവസ്ത്രങ്ങള്‍! യുവാവിന്റെ തട്ടിപ്പില്‍ വീണത് നിരവധി സ്ത്രീകള്‍; മെസേജിന് മറുപടി നല്‍കുന്ന സ്ത്രീകളോട് ആവശ്യപ്പെടുന്നത് അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍

അഹമ്മദാബാദ്: സൗജന്യമായി അടിവസ്ത്രങ്ങള്‍ ലഭ്യമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളെയടക്കം തട്ടിപ്പിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അഹമ്മദാബാദ് ചന്ദ്‌ഖേഡ സ്വദേശി സൂരജ് ഗാവ്‌ലെ (25) എന്നയാളെയാണ് അഹമ്മദാബാദ് സൈബര്‍ ക്രെം സെല്‍ അറസ്റ്റ് ചെയ്തത്. പദ്ധതിയുടെ പേരില്‍ നിരവധി സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സൗജന്യ ഇന്നര്‍ വെയര്‍ പദ്ധതിയുടെ പേരില്‍ തട്ടിപ്പിനിരയാക്കുന്ന സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രതിയുടെ രീതി. പ്രൊമോഷന്റെ ഭാഗമായി സൗജന്യ അടിവസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു സ്‌കീം പ്രതി തന്നെ തയ്യാറാക്കുകയും തുടര്‍ന്ന് പല നമ്പറുകളിലേക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുക്കുകയുമായിരുന്നു. മെസേജ് കണ്ടിട്ട് ആരെങ്കിലും പ്രതികരിച്ചാല്‍ ഇവരോട് അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ആവശ്യപ്പെടും.

ഇങ്ങനെ അയച്ചു കൊടുത്ത് അബദ്ധത്തില്‍ ചാടുന്നവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കലായിരുന്നു പ്രതിയുടെ രീതി. ഇതിനിടെ തട്ടിപ്പിന് ഇരയായ 19കാരിയായ ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. യുവതിയോട് സൂരജ് വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സംശയം തോന്നിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

മറ്റ് ചില സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് സൈബര്‍ ക്രൈം എസിപി ജെ.എം.യാദവ് അറിയിച്ചു. കൊമേഴ്‌സ് ബിരുദധാരിയായ സൂരജ്, ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകളെ സംബന്ധിച്ച് നല്ല അറിവുള്ള ആളായിരുന്നുവെന്നും പോലീസ് പറയുന്നു. അടിവസ്ത്ര പദ്ധതിക്ക് പുറമെ ലോണ്‍ നല്‍കാമെന്ന പേരിലും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് വ്യക്തമായിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button