ഭോപ്പാല്‍:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ യാത്രകള്‍ വലിയ ഭീഷണിയാണുയര്‍ത്തുന്നത്.പ്രത്യേകിച്ചും അന്തര്‍സംസ്ഥാന യാത്രകള്‍.രോഗഭീഷണിയുള്ളവരുമായി ഇടപഴകാതെ യാത്ര ചെയ്യണമെങ്കില്‍ ഒരു മാര്‍ഗ്ഗമേയുള്ളു സ്വന്തമായി വാഹനത്തില്‍ യാത്ര ആരംഭിയ്ക്കുക. പാസു മുതല്‍ കടന്നുപോകുന്ന ഇടങ്ങളിലെ രോഗഭീഷണി നൂറുകൂട്ടം പ്രശ്‌നങ്ങളാണ് കരയിലെ യാത്രയ്ക്ക് നേരിടേണ്ടി വരുന്നത്. ട്രെയിന്‍ യാത്രയാണെങ്കില്‍ ദുരിതപൂര്‍ണ്ണവും.
കയ്യില്‍ കാശുണ്ടെങ്കില്‍ എന്തുചെയ്യാം.സ്വന്തം പണം മുടക്കി വിമാനം വാടകയ്‌ക്കെടുത്ത് വ്യവസായി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുമായി ഇടകലരുന്നത് ഒഴിവാക്കാനായി 180 സീറ്റുള്ള വിമാനം വാടകയ്‌ക്കെടുത്താണ്് നാലാംഗ കുടുംബത്തെ ഡല്‍ഹിയിലെത്തിച്ചത്.കഴിഞ്ഞ രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിപ്പോയ മകളെയും മകളുടെ രണ്ട് കുട്ടികളെയും വീട്ടുജോലിക്കാരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ മദ്യവ്യവസായിയാണ് എ320 വിമാനമാണ് ചാര്‍ട്ടര്‍ ചെയ്തത്.
ഡല്‍ഹിയില്‍ നിന്ന് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ഭോപ്പാലിലെത്തിയ വിമാനം നാലംഗ കുടുംബത്തെയും കൊണ്ട് തിരിച്ചുപറക്കുകയായിരുന്നു, എയര്‍ബസ്- 320 വിമാനം വാടകക്കെടുക്കുന്നതിന് 20 ലക്ഷം രൂപ ചെലവ് വരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു, മദ്യവ്യവസായിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല തിങ്കളാഴ്ച മുതലാണ് രാജ്യത്ത് ആഭ്യന്തര വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭച്ചത്.
അതേസമയം രാജ്യത്തെ കൊവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,58,333 ആയി. 24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുകയാണ്.
തമിഴ്‌നാട്ടില്‍ 817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 18,545 ആയി. മരണം 133 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 376 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 15205ഉം മരണം 938ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. രാജസ്ഥാനില്‍ 280 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.