നിങ്ങളുടെ ഫോണില്‍ ട്രൂകോളറുണ്ടോ?സൂക്ഷിയ്ക്കുക,4.7 കോടി ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

മുംബൈ രാജ്യാന്തര കോളര്‍ ഐ.ഡി. ആപ്പായ ട്രൂകോളറിലെ കോടികണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്വെബ്ബില്‍ വില്‍പ്പനയ്ക്ക്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 4.75 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളര്‍ മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളതെന്നും അമേരിക്ക ആസ്ഥാനമായുള്ള സൈബിള്‍ എന്ന സൈബര്‍ സെക്യൂരിറ്റി പ്ലാറ്റ്ഫോം റിപ്പോര്‍ട്ടുചെയ്യുന്നു.

മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാണ, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് കൂടുതലായും ഉള്‍പ്പെട്ടിരിക്കുന്നത്.ഫോണ്‍ നമ്പര്‍, ആളുടെ പേര്, സ്ഥലം, ഇ-മെയില്‍, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍, മൊബൈല്‍ കമ്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നല്‍കിയിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ കുറിച്ച് രാജ്യത്തെ സൈബര്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News