ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്റെ വലയത്തിലേക്ക്
വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും. ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്റെ സുപ്രധാന നാഴികകല്ലായി മാറുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. ജൂലൈ 22നായിരുന്നു ചന്ദ്രയാന്റെ വിക്ഷേപണം. രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രകിയയാണിത്.
ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ഇന്ന് പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും.
തദ്ദേശീയമായി വികസിപ്പിച്ച ‘ബ്രേക്കിങ്’ സംവിധാനം ഉപയോഗിച്ചു പ്രവേശം സുഗമമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. ചന്ദ്രനിലേക്ക് അടുക്കുംതോറും പേടകത്തിന്റെ വേഗത വര്‍ധിക്കും. ഏറ്റവും സങ്കീര്‍ണമായ ഭാഗമാണ് ചാന്ദ്രപഥം പിടിക്കല്‍. അസാധാരണ വേഗത്തില്‍ കുതിക്കുന്ന പേടകത്തെ വേഗത നിയന്ത്രിച്ച് ചാന്ദ്ര കവാടം കടത്തി വിടണം. ആദ്യം പേടകത്തെ നിയന്ത്രണ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ചന്ദ്രനിലേക്ക് വഴി തിരിക്കും. തുടര്‍ന്ന് വേഗത കുറയ്ക്കാന്‍ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോ (ലാം) എതിര്‍ ദിശയില്‍ ജ്വലിപ്പിക്കും. അര മണിക്കൂറോളം നീളുന്ന ജ്വലനത്തിലൂടെയാകും പേടകത്തിന്റെ വേഗത നിയന്ത്രിക്കുക.
ഈ ഘട്ടത്തില്‍ ചെറിയ പാളിച്ച പറ്റിയാല്‍പ്പോലും പേടകം ചാന്ദ്ര പ്രതലത്തില്‍ ഇടിച്ചിറങ്ങുയോ നിയന്ത്രണംവിട്ട് മറിയുകയോ ചെയ്തേക്കാം. നാസയുടെയും റഷ്യയുടെയും അടക്കം മിക്ക ചാന്ദ്ര ദൗത്യങ്ങളും പരാജയപ്പെട്ടത് ഈ ഘട്ടത്തിലാണ്. എന്നാല്‍ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം നല്‍കുന്ന സന്ദേശങ്ങള്‍ കൃത്യമായി സ്വീകരിച്ച് പേടകം പ്രവര്‍ത്തിക്കുന്നതിനാല്‍ സങ്കീര്‍ണമായ ഈ ഘട്ടത്തെയും മറികടക്കാനാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിശ്വാസം.
സെപ്റ്റംബര്‍ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ്