29.4 C
Kottayam
Friday, June 5, 2026

'പറയാൻ സൗകര്യമില്ല, നിങ്ങളാരാണ്?'; ജബൽപുർ വിഷയത്തിലെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് സുരേഷ് ​ഗോപി

Must read

നെടുമ്പാശേരി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രേഖപ്പെടുത്തിയ ആശങ്കകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുസ്ലിങ്ങള്‍ക്ക് ഇതെല്ലാം കുഴപ്പമാണെന്നുള്ള ദുഷ്പ്രചരണമാണ് പാര്‍ലമെന്റിലെ വാദങ്ങളിലൂടെ എംപിമാര്‍ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജബൽപുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി കയര്‍ക്കുകയും ചെയ്തു.

‘കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രേഖപ്പെടുത്തിയ ആശങ്കകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളത്?. നിങ്ങള്‍ രാഷ്ട്രീയമൊന്നുമില്ലാത്ത, രാഷ്ട്രത്തിനോട് സ്‌നേഹമുള്ള, നല്ല ബുദ്ധിയും അറിവുമുള്ള, കുത്തിത്തിരിപ്പ് ഹൃദയത്തിലില്ലാത്ത വിചക്ഷണരോട് പോയി ചോദിക്കൂ. അവര്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നുവെന്ന്. മുസ്ലിങ്ങള്‍ക്ക് ഇതെല്ലാം കുഴപ്പമാണെന്ന് പറഞ്ഞ് ഒരു ദുഷ്പ്രചരണമല്ലേ അവര്‍ അവരുടെ വാദങ്ങളിലൂടെ പാര്‍ലമെന്റില്‍ നടത്തിയത്.’ – സുരേഷ് ഗോപി പറഞ്ഞു.

പാര്‍ലമെന്റിലെ ചര്‍ച്ച പ്രധാനമാണെന്നും എന്തെങ്കിലും കുഴപ്പം കണ്ടോ എന്നും സുരേഷ് ഗോപി ചോദിച്ചു. ‘നിങ്ങള്‍ വെയ്റ്റൂ ചെയ്യൂ സര്‍, അങ്കലാപ്പ് ഉണ്ടാക്കാതെ. ഇത് വരുകയില്ല എന്ന് പറഞ്ഞ ആള്‍ക്കാരല്ലേ നിങ്ങള്‍. ജെപിസിയിലിട്ട് ഇത് കത്തിച്ചുകളയും എന്ന് പറഞ്ഞ ആളുകളല്ലേ നിങ്ങളെന്നും’ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജബൽപുരിൽ വൈദികർ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ​​ഗോപി കയർത്തു. ‘നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ? ഇവിടത്തെ ജനങ്ങളാണ് വലുതെന്ന് ‘ സുരേഷ് ഗോപി പറഞ്ഞു. ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ സൗകര്യമില്ല പറയാനെന്നും ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു.

- Advertisement -

ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ​ഗോപി പ്രകോപിതനായി.’അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാ മതി’ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ‘അതിന് വേറൊരു അക്ഷരം മാറ്റണം അതിനകത്ത്’, എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week