28.4 C
Kottayam
Saturday, June 6, 2026

ജസ്റ്റീസ് വര്‍മയുടെ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നത് സിആര്‍പിഎഫ് കാവലിന്റെ മറവില്‍; മൊഴി നല്‍കി ഡല്‍ഹി പൊലീസ് മേധാവി സഞ്ജയ് അറോറ

Must read

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും തീ അണയ്ക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര സമിതി മുമ്പാകെ ഡല്‍ഹി പൊലീസ് മേധാവി സഞ്ജയ് അറോറ മൊഴി നല്‍കി. ഗാര്‍ഡ് റൂമിന് ചേര്‍ന്ന് പൂട്ടിയിട്ട നിലയിലുള്ള മുറിയില്‍ നിന്നാണ് പണം കണ്ടെത്തിയത് എന്നാണ് മൊഴി.

സുരക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സിആര്‍പിഎഫുകാരുടെ ഗാര്‍ഡ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14-ന് തീപ്പിടിത്തം ഉണ്ടായത്. ഈ മുറി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഞ്ജയ് അറോറ വ്യക്തമാക്കി. സിആര്‍പിഎഫ് കാവലിന്റെ മറവിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

- Advertisement -

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 70-ല്‍ പെട്ടവര്‍ക്കാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലെ സുരക്ഷാ ഡ്യൂട്ടി. ഇവര്‍ക്ക് ഈ മുറിയുമായി ബന്ധമില്ല. അഗ്‌നിനിബാധ സംബന്ധിച്ച് ഡല്‍ഹി പോലീസിനെ അറിയിച്ചത് ജഡ്ജിയുടെ പേഴ്സണല്‍ സെക്രട്ടറിയാണ്. സെക്രട്ടറിയുടെ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹി ഹൈക്കോടതിയുടെ അഡ്രസിലാണ്. ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍ സഹായത്തിനുണ്ടായിരുന്നു ജോലിക്കാരനാണ് തീപ്പിടിത്തം തന്നെ അറിയിച്ചത് എന്ന് പേഴ്സണല്‍ സെക്രട്ടറി മൊഴിനല്‍കിയിരുന്നതായും വ്യക്തമാക്കി. ഡല്‍ഹി പോലീസാണ് തീപ്പിടിത്തം സംബന്ധിച്ച വിവരം ഫയര്‍ ഫോഴ്സിനെ അറിയിച്ചത് എന്നും സഞ്ജയ് അറോറ മൊഴി നല്‍കിയിട്ടുണ്ട്.

- Advertisement -

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങള്‍. ഡല്‍ഹി പൊലീസിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെയും മൊഴി എടുത്തിട്ടുണ്ട്.

- Advertisement -

പൊലീസ് പകര്‍ത്തിയ വീഡിയോയാണ് ഈ സംഭവം പുറത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. 15 കോടി രൂപയോളം കണ്ടെത്തി എന്നായിരുന്നു ആദ്യത്തെ വാര്‍ത്തകള്‍. പാതികരിഞ്ഞും അല്ലാതെയുമായിരുന്നു നോട്ട് കെട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week