28.2 C
Kottayam
Friday, June 5, 2026

മുസ്ലിം അവകാശങ്ങൾ ബിജെപി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെ? വിമർശനവുമായി സമസ്ത മുഖപത്രം

Must read

കോഴിക്കോട്: പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമസ്ത മുഖപത്രത്തില്‍ വിമര്‍ശനം. വിപ്പ് ലംഘിച്ച് പ്രിയങ്ക സഭയില്‍ എത്താതിരുന്നത് കളങ്കമാണെന്നും മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ബിജെപി ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം മായാതെ നില്‍ക്കുമെന്നും മുഖപത്രത്തില്‍ പറയുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യം ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും ലേഖനത്തിലുണ്ട്.

ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ച നേതാക്കളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പേരെടുത്ത് പ്രശംസിച്ച ലേഖനത്തിലാണ് പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കുമെതിരെ വിമര്‍ശനം. പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിനേയും പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഡിഎംകെയുടേയും അംഗങ്ങളെയും ലേഖനത്തില്‍ പ്രത്യേകം പ്രശംസിച്ചു.

- Advertisement -

- Advertisement -

കോണ്‍ഗ്രസും തൃണമൂലും ഇടതു പാര്‍ട്ടികളും അടങ്ങുന്ന ഇന്ത്യാസഖ്യവും ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. ഗൗരവ് ഗോഗോയിയും കല്യാണ്‍ ബാനര്‍ജിയും അസദുദ്ദീന്‍ ഉവൈസിയും ഹൈബി ഈഡനും നടത്തിയ പ്രസംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടിയെന്നും കെ.സി വേണുഗോപാലും ഇടി മുഹമ്മദ് ബഷീറും എന്‍കെ പ്രേമചന്ദ്രനും കെ രാധാകൃഷ്ണനുമെല്ലാം ബില്ലിലെ ഒളിയജണ്ടകള്‍ പുറത്തിട്ട് സര്‍ക്കാരിനെ കടിച്ചുകുടഞ്ഞുവെന്നും സമസ്ത മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

രോഗംബാധിച്ചു കിടക്കുന്ന അടുത്ത ബന്ധുവിനെ കാണാനാണ് പ്രിയങ്കാ ഗാന്ധി പോയതെന്നാണ് ഈ വിഷത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ വിശദീകരണം. അതേസമയം രാഹുല്‍ ഗാന്ധി സംസാരിക്കാതിരുന്നത് നയപരമായ തീരുമാനമായിരുന്നുവെന്നും വിഷയം അവതരിപ്പിക്കുമ്പോള്‍ വ്യക്തിപരമായ വിമര്‍ശനങ്ങളിലേക്ക് കാര്യങ്ങള്‍ പോയേക്കാമെന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അത്തരമൊരു തീരുമാനം എടുത്തതെന്നുമാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് സമസ്ത മുഖപത്രത്തിലെ വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week