24.9 C
Kottayam
Friday, June 5, 2026

ഭിന്നശേഷിക്കാരായ മക്കൾ; തീവ്രപരിചരണമുറി എല്ലാം കെട്ടിവെച്ചു; വീട് ഉടൻ ഒഴിയുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

Must read

ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗികവസതി ഉടൻ ഒഴിയുമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കഴിഞ്ഞ നവംബർ പത്തിന് വിരമിച്ച അദ്ദേഹത്തോട് ഔദ്യോഗികവസതി ഒഴിയാൻനിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഡ്മിനിസ്ട്രേഷൻ കേന്ദ്രത്തിന് കത്തെഴുതിയതിനുപിന്നാലെയാണ് ഇക്കാര്യമറിയിച്ചത്.

വിരമിച്ചശേഷവും വീടൊഴിയാത്തതിനെതിരേ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങടക്കം രംഗത്തെത്തിയിരുന്നു. ഉന്നതപദവിയിലിരിക്കുന്നവർ മാതൃകകാണിക്കണമെന്നും സർക്കാരുദ്യോഗസ്ഥരേക്കാൾ അത് ചെയ്യേണ്ടത് ജഡ്ജിമാരാണെന്നും സിങ് പറഞ്ഞു.

- Advertisement -

- Advertisement -

സർക്കാർ അനുവദിച്ച വീട്ടിലെ നവീകരണപ്രവർത്തനം നീണ്ടതും വീൽച്ചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരായ തന്റെ രണ്ട് ദത്തുപുത്രിമാർക്ക് അനുയോജ്യമായ വീട് ലഭിക്കാത്തതുമാണ് വൈകലിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വീൽച്ചെയർകൂടി കയറ്റാൻസാധിക്കുന്ന ശൗചാലയസൗകര്യങ്ങൾ ആവശ്യമാണ്. ഒരു മകൾക്കായി വീട്ടിൽത്തന്നെ തീവ്രപരിചരണ (ഐസിയു) സൗകര്യവും സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാരണങ്ങളാൽ പലവീടുകളും നോക്കിയെങ്കിലും ഉടമകൾ തയ്യാറായില്ല. ഇപ്പോൾ സാധനങ്ങൾ പാക്ക്‌ചെയ്തുവെച്ചിട്ടുണ്ടെന്നും ഉടൻ മാറുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

- Advertisement -

വിരമിച്ചശേഷവും ഔദ്യോഗികവസതിയിൽ കഴിയാനുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആറുമാസത്തെ കാലാവധി മേയ് പത്തിന് അവസാനിച്ചു. പിന്നീട് ജസ്റ്റിസ് ചന്ദ്രചൂഡ് വാക്കാൽ ആവശ്യപ്പെട്ടപ്രകാരം മേയ് 31 വരെ വീണ്ടും സമയംനൽകി. വിരമിച്ചശേഷം താമസിക്കാൻ തുഗ്ലക് റോഡിലെ 14-ാം നമ്പർ ബംഗ്ലാവ് അനുവദിച്ചെങ്കിലും അതിന്റെ നവീകരണപ്രവൃത്തികൾ തീർന്നിട്ടില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചത്.

ജസ്റ്റിസ് ചന്ദ്രചൂഡിനുശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി.ആർ. ഗവായിയും തങ്ങളുടെ പഴയ ഔദ്യോഗികവസതിയിൽ തുടരാൻ താത്പര്യമറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസായപ്പോൾ തനിക്ക് കൃഷ്ണമേനോൻ മാർഗിലെ വീട്ടിലേക്കുമാറാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും എന്നാൽ, പല ഔദ്യോഗിക ചടങ്ങുകൾക്കും അതാവശ്യമായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week