പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

നോയിഡ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

കാന്‍ഷി റാമിന്റെ ദൗത്യം പൂര്‍ത്തിയായില്ല. അത് ആസാദ് സമാജ് പാര്‍ട്ടിയിലൂടെ പൂര്‍ത്തിയാകുമെന്നും ആസാദ് പറഞ്ഞു. കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളില്‍നിന്ന് 98 നേതാക്കള്‍ ആസാദ് സമാദ് പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബിഎഎസ്എഫ്) എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News