29.4 C
Kottayam
Friday, June 5, 2026

ആ സിനിമകളോട്‌ നോ പറഞ്ഞതില്‍ ഇപ്പോഴും കുറ്റബോധമുണ്ട്; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും ക്ലാസ്‌മേറ്റ്‌സും ഒഴിവാക്കിയതിന്റെ കാരണം ചാക്കോച്ചന്‍ പറയുന്നു

Must read

കൊച്ചി:അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ചോക്ലേറ്റ് നായകനായി വന്നതാണ് കുഞ്ചാക്കോ ബോബന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്ക് തരിച്ചെത്തിയത് അടിമുടി മാറിയിട്ടാണ്. ചോക്ലേറ്റ് നായകന്‍ എന്ന ഇമേജ് പൂര്‍ണമായും മാറ്റിയെടുത്തു. അടുത്തിടെ ചാക്കോച്ചന് കിട്ടിയ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും വേറിട്ടതും ആയിരുന്നു. അതെല്ലാം കൈയ്യൊതുകത്തോടെ ചാക്കോച്ചന്‍ ചെയ്യുകയും ചെയ്തു.

ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിന്റെ കഥ ഞാന്‍ ഓകെ പറഞ്ഞതായിരുന്നു. പക്ഷെ ഒന്നു രണ്ട് തവണ അതിന്റെ ഷൂട്ടിങ് മാറിപ്പോയപ്പോള്‍, എനിക്ക് വേറെ കമ്മിറ്റ്‌മെന്റുകള്‍ ഏറ്റെടുക്കേണ്ടി വന്നു. ആ സമയത്ത് എനിക്ക് വിദേശത്തൊരു സ്‌റ്റേജ് ഷോ ഉണ്ടായിരുന്നു. അക്കാരണത്താലാണ് ക്ലാസ്‌മേറ്റ്‌സ് ഒഴിവാക്കേണ്ടി വന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ സൗബിന്‍ ചെയ്ത വേഷം ആദ്യം വന്നത് എനിക്കായിരുന്നു. പക്ഷെ എനിക്ക് മനസ്സിലായില്ല. അക്കാരണത്താല്‍ ആണ് നോ പറഞ്ഞത്. പക്ഷെ സിനിമ റിലീസായപ്പോള്‍ സിനിമ ഒഴിവാക്കിയതില്‍ കുറ്റബോധം തോന്നി.

പക്ഷെ ഒഴിവാക്കിയ ആ രണ്ട് സംവിധായകരും തന്നെയാണ് സിനിമയില്‍ എനിക്കൊരു ബ്രേക്ക് തന്നത്. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് എനിക്ക് കംപ്ലീറ്റൊരു മേക്കോവര്‍ ഉണ്ടായത്. രാതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവും കരിയറില്‍ വലിയൊരു ബ്രേക്ക് തന്ന സിനിമയാണ്.

- Advertisement -

അതേ സമയം ചെയ്തു പോയ ചിത്രങ്ങള്‍ ഓര്‍ത്തും, ശ്ശെ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ ആ സിനിമകളെ കുറിച്ച് തുറന്ന് പറയുന്നത് ശരിയല്ല. ഞാന്‍ അഭിനയിച്ച് ഹിറ്റായ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നും തോന്നാറുണ്ട് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week