24 C
Kottayam
Sunday, June 7, 2026

സാധനം വാങ്ങാനെന്ന വ്യാജേന എത്തി: കടയുടമയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു, മൊബൈൽ കൈക്കലാക്കി 60കാരി

Must read

മൂവാറ്റുപുഴ: പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന എത്തിയ മോഷ്ടാവ് കടയുടമയായ സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു കടന്നു. രണ്ടാർ പുനത്തിൽ പരേതനായ കുമാരന്റെ ഭാര്യ മാധവി (60)യുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്. കണ്ണിൽ മുളകുപൊടി വീണെങ്കിലും മോഷ്ടാവുമായി നടത്തിയ ബലപ്രയോഗത്തിനിടെ ഇയാളുടെ മൊബൈൽ ഫോൺ മാധവി തട്ടി താഴെയിട്ടു. മൊബൈൽ ഫോൺ ഉപയോഗിച്ചു മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മാധവി വീടിനോടു ചേർന്നു പലചരക്കു കട നടത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചോടെ ഹെൽമറ്റ് ധരിച്ച് ബൈക്കിലാണ് മോഷ്ടാവ് കടയിൽ എത്തിയത്. ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തിയ ശേഷം ഇയാൾ കടയിൽ നിന്നു സോപ്പുപൊടി, പഞ്ചസാര, തീപ്പെട്ടി എന്നിവ വാങ്ങി. ഇവയുടെ വില കണക്കുകൂട്ടുന്നതിനിടെ അതിവേഗം കയ്യിൽ സൂക്ഷിച്ചിരുന്ന മുളകുപൊടി മാധവിയുടെ കണ്ണിലേക്കെറിഞ്ഞു മോഷ്ടാവ് ഒന്നര പവന്റെ മല പൊട്ടിച്ചെടുക്കുകയായിരുന്നു.

കണ്ണിൽ മുളകു പൊടി വീണതിന്റെ നീറ്റലിലും ബൈക്കിൽ കയറിയ യുവാവിനെ മാധവി ബലപ്രയോഗത്തിലൂടെ തടഞ്ഞു. ഏറെ നേരത്തെ പിടിവലിക്കൊടുവിൽ മാധവിയെ തള്ളിവീഴ്ത്തിയ മോഷ്ടാവ് കടന്നെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ മാധവി തട്ടി താഴെയിട്ടു. ഇതെടുക്കാൻ ശ്രമിക്കാതെയാണ് യുവാവ് ബൈക്കിൽ കടന്നു കളഞ്ഞത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ മൊബൈൽ ഫോൺ പൊലീസിനെ ഏൽപിച്ചിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week