ഹരിപ്പാട്: ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകും വഴി ബൈക്കിലെത്തി കോയമോൻ വിദഗ്ധമായി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നിർദ്ദേശനുസരണം കരീലകുളങ്ങര സർക്കിൾ ഇൻസ്പെക്ടർ സുധിലാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘം, നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
കരീലകുളങ്ങര സബ് ഇൻസ്പെക്ടർ ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദിനെ (26) ആണ് അറസ്റ്റിലായത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ലത്തീഫ് മുഹമ്മദ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.പിന്നീട്, വിവാഹം കഴിക്കണമെങ്കില്‍ അഞ്ചു കോടി രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടി പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
കരിങ്കുന്നം എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് രാമനാട്ടുകരയില്‍ ഹോട്ടലിന്റെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ (Mobile camera in the bathroom) പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഹോട്ടല്‍ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി തുഫൈല്‍ രാജയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ശുചിമുറിയില്‍ പോയ വീട്ടമ്മ ജനലിനോട് ചേര്‍ന്ന് വച്ച നിലയില്‍ മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ എടുത്ത് പുറത്തിറങ്ങുകയും ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഫോണ്‍ കസ്റ്റഡയില്‍ എടുത്തു.
എന്നാല്‍ ആരുടെ ഫോണ്‍ ആണ് ഇതെന്ന് ആദ്യ ഘട്ടത്തില്‍ വ്യക്തമായിരുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ കാണാനില്ലെന്ന് തുഫൈല്‍ രാജ തന്നെ ഹോട്ടലുടമയോട് പരാതി പറഞ്ഞു. തുടര്‍ന്ന് ഫോണിലേക്ക് വിളിച്ച് നോക്കാന്‍ ഉടമ ആവശ്യട്ടു. സ്റ്റേഷനില്‍ വച്ചിരുന്ന ഫോണ്‍ എടുത്ത പൊലീസുകാരന്‍ സംസാരിച്ചപ്പോഴാണ് ഉടമ തുഫൈല്‍ രാജ ആണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒരു മാസം മുന്‍പാണ് തുഫൈല്‍ രാജ ഹോട്ടലില്‍ ജോലിക്കെത്തിയതെന്നും ഇയാളം പിരിച്ച് വിട്ടതായും ഹോട്ടലുടമ പറഞ്ഞു. ഇയാളുടെ ഫോണില്‍ ശുചിമുറയില്‍ നിന്ന് പകര്‍ത്തിയതെന്ന് കരുതുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.