ഡല്‍ഹി: ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. നിലപാട് പറയുന്നവരോടെല്ലാം പ്രതികാര നടപടി എന്ന തരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ അധ:പ്പധിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.
കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ സ്‌കില്‍ ഇന്ത്യയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക വിശദീകരണങ്ങള്‍ ഒന്നും നല്‍കാതെയാണ് സ്‌കില്‍ ഡെവലപ്മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തത്. ആസിഡ് ആക്രമണത്തിനിരയായവരെക്കുറിച്ച സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഭാഗം ‘പരിശോധിക്കുക’യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന വിശദീകരണം.
ദീപിക പദുകോണിന്റെ ജെ.എന്‍.യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇതിനുശേഷം പ്രകോപനപരമായ പരാമര്‍ശങ്ങളുമായി നേരത്തെ തന്നെ ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു.