തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി.
അതേസമയം ലഭിക്കുന്ന വാക്‌സിന്‍ ഫലപ്രദമായി വിനിയോഗിക്കുന്ന കേരളത്തിന് മന്ത്രി അഭിനന്ദനം അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ സെപ്റ്റംബര്‍ മാസത്തോടെ ലഭ്യമാക്കുമെന്നും ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ നടക്കുന്നുവെന്നും കേന്ദ്രമന്ത്രി സംസ്ഥാനത്തെ അറിയിച്ചു.
രണ്ടാം തരംഗം വൈകി ആരംഭിച്ചതിനാലാണ് സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രമന്ത്രിയുമായി ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ നടപടികളില്‍ നിന്നും പിന്നോട്ടുപോകരുതെന്നും കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

