കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ്; കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഡിസ്ചാര്‍ജു ചെയ്യുന്ന കാര്യം തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിനുശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ഡ് ചെയ്യാം. എന്നാല്‍ തുടര്‍ന്നുള്ള ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ തുടരണം.

രോഗതീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്നുദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന്റെ മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാം. ഇവരും ഏഴുദിവസം ഹോം ക്വാറന്റൈനിയിലായിരിക്കണം.

തീവ്രത കൂടിയ കേസുകളില്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനുശേഷം ഡിസ്ചാര്‍ജ് ചെയ്യണം. ഗുരുതരമായി രോഗം ബാധിച്ചിരുന്നവര്‍ക്ക് മാത്രം ഡിസ്ചാര്‍ജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News