അടൂരില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

അടൂര്‍: അടൂര്‍ മണ്ണടിയില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ അടിച്ച് അവശയാക്കിയത്. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ഇയാളുടെ ഭാര്യ രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. പിന്നീട് ഇയാള്‍ കുട്ടിയെയും സ്വന്തം മാതാപിതാക്കളേയും നിരന്തരം ഉപദ്രവിച്ചു വരികയാണെന്നും ഇദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നും നാട്ടുകാര്‍ പോലീസിനു മൊഴിനല്‍കി.

ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ഏനാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മണ്ണടിയിലേയും അടൂരിലെയും ബിജെപി പ്രവര്‍ത്തകര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി അനുകൂലമായി മൊഴി കൊടുപ്പിച്ച് ജാമ്യത്തിലിറക്കിയതായും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News