28.4 C
Kottayam
Saturday, June 6, 2026

പുതുക്കിയ മാനദണ്ഡം അനുസരിച്ച് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം

Must read

ന്യൂഡല്‍ഹി: പുതുക്കിയ മാനദണ്ഡം അനുസരിച്ച് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന കൊവിഡ് മുന്നണി പോരാളികള്‍ക്കായിരിക്കണമെന്നാണ് നിര്‍ദേശം.

മുന്നണി പോരാളികള്‍ക്ക് അടിയന്തരമായി രണ്ടാം ഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം. കൊവിഡ് പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ഡാറ്റ സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്കാണ്. കഴിഞ്ഞ ദിവസം ഇത് 94052 ആയിരുന്നു.

നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിതരായി 11,21,671 പേരാണുള്ളത്. രോഗമുക്തി നിര്‍ക്ക് ഉയര്‍ന്നത് ആശ്വാസകരമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ മുക്തി നേടിയത് 1,34,580 പേരാണ്. അതിനിടെ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് 3403 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,63,079 ആയി.

- Advertisement -

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് ഉയരുന്നുണ്ടെങ്കിലും ഇതില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍. പല സംസ്ഥാനങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യാതെ മാറ്റിവച്ച മരണക്കണക്ക് ഇപ്പോള്‍ പുറത്തുവിടുന്നതാണ് കാരണം. ഉത്തരാഖണ്ഡ്, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മരണക്കണക്ക് സംബന്ധിച്ച് ഓഡിറ്റ് നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week