വീട്ടിലെ സി.സി.ടിവി മൊബൈലുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? സ്വന്തം സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്തുക,ഗായികയ്ക്കുണ്ടായ അനുഭവം വായിക്കാം
ഹനോയ്:വീടുകളുടെയും വീടുകള്‍ക്കുള്ളിലെ ആളുകളുടെയും സുരക്ഷയ്ക്കായാണ് സി.സി.ടി.വികള്‍ സ്ഥാപിയ്ക്കുന്നത്. എന്നാല്‍ സി.സി.ടി.വികള്‍ വഴി വീട്ടുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ തന്നെ ചോര്‍ന്നാല്‍ എന്തുചെയ്യാന്‍. അത്തരത്തിലൊരു വമ്പന്‍ പുലിവാലാണ് വിയറ്റ്‌നാമിലെ പ്രശസ്ത ഗായികയായ വാന്‍ മൈ ഹുവാങ് പിടിച്ചിരിയ്ക്കുന്നത്. സിസിടിവികളിലെ രംഗങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെ ഗായികയുടെ നഗ്‌നവീഡിയോകള്‍ അടക്കം പുറത്തായി. വസ്ത്രങ്ങള്‍ മാറുന്നത് മുതലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളുടെ വീഡിയോ അടക്കമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. സുരക്ഷയ്ക്കും ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുമാണ് ഗായിക കാമറ സ്ഥാപിച്ചത്.
പിജിടി എന്ന പേരിലുള്ള ഹാക്കറാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 17 കാരനായ ഹാക്കര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നും വിയറ്റ്‌നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹാക്കറായ കൗമാരക്കാരന് ഗായികയുടെ വീട്ടിലെ ക്യാമറ സിസ്റ്റത്തിലേക്ക് എങ്ങനെ കടക്കാന്‍ കഴിഞ്ഞുവെന്നതിനെ കുറിച്ച് അന്വേഷണംപുരോഗമിയ്ക്കുകയാണ്.ക്യാമറയിലെ ദൃശ്യങ്ങള്‍ തന്റെ സ്മാര്‍ട്ട്‌ഫോണുമായി ഗായിക ബന്ധിപ്പിച്ചിരുന്നു. ഇത് മൂലമാണോ ഹാക്കിങ് നടന്നതെന്നും സംശയമുണ്ട്. വിയറ്റ്‌നാമിലെ നിയമപ്രകാരം അനുമതിയില്ലാതെ മറ്റ് വ്യക്തികളുടെ വിഡിയോകളോ അശ്ലീല ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.